»   » ബാര്‍സിലോണയില്‍ ശ്രിയയെ കൊള്ളയടിച്ചു

ബാര്‍സിലോണയില്‍ ശ്രിയയെ കൊള്ളയടിച്ചു

Posted By:
Subscribe to Filmibeat Malayalam
Shriya
തെന്നിന്ത്യന്‍ താരം ശ്രിയയെ  കൊള്ളയടിച്ചു. വല്ല ചിത്രത്തിലെയും തിരക്കഥയുടെ ഭാഗമാണിതെന്നാണ് കരുതുന്നതെങ്കില്‍ അല്ല.

ബാര്‍സിലോണയാത്രക്കിടെ ഒരു തീവണ്ടിയില്‍ സഞ്ചരിക്കുന്നതിനിടെയാണ് ശ്രിയയുടെ വിലപിടിച്ച പല വസ്തുക്കളും കൊള്ളയടിയ്ക്കപ്പെട്ടത്. ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് ശ്രിയ ബാര്‍സിലോണയില്‍ പോയത്.

ഷൂട്ടിങ് കഴിഞ്ഞ് നടിയും കൂട്ടരും ഷോപ്പിങിന് പോയി, തിരിച്ചുവരുമ്പോള്‍ ഇവര്‍ ഒരു തീവണ്ടിയില്‍ കയറി. ഇതില്‍ വച്ചാണ് തങ്ങള്‍ കൊള്ളടിക്കപ്പെട്ട കാര്യം നടിയും കൂട്ടരും അറിയിരുന്നത്. തീവണ്ടിയില്‍ വച്ചുതന്നെയാണ് കൊള്ള നടന്നതത്രേ.

തങ്ങളുടെ കയ്യിലുള്ള ഒട്ടുമിക്ക സാധനങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടിട്ടും അറിയാന്‍ കഴിഞ്ഞില്ലെന്ന കാര്യത്തില്‍ ഇവര്‍ അത്ഭുതം കൂറുന്നു. ബാര്‍സിലോണയിലുള്ള കള്ളന്മാര്‍ പതിനെട്ടടവും പഠിച്ചവരാണെന്നല്ലാതെ എന്തുപറയാന്‍.

കൊള്ളനടന്നതറിഞ്ഞ് എല്ലാവരും തീവണ്ടിയില്‍ തളര്‍ന്നിരിക്കുമ്പോള്‍ ശ്രേയ പറഞ്ഞതിങ്ങനെയാണത്രേ, എല്ലാവര്‍ക്കും ജീവിതത്തില്‍ ഇത്തരത്തില്‍ ഓരോ അനുഭവങ്ങളുണ്ടാകും, നമുക്ക് ഇത് ഇവിടെനിന്നും അനുഭവിക്കാനാണ് യോഗം. പക്ഷേ കൊള്ളനടന്ന് ഏറെ സമയം കഴിഞ്ഞിട്ടും അതറിയാത പോയതിലാണ് സങ്കടം.

വീട്ടിലേയ്ക്ക് വാങ്ങിയ ചിവ വിലപിടിപ്പുള്ള വസ്തുക്കള്‍, ബാഗുകള്‍, ഷൂസ്, എന്നിവയൊക്കെയാണ് ശ്രിയയുടെ കയ്യില്‍ നിന്നും മോഷ്ടാക്കള്‍ അടിച്ചെടുത്തത്.

എന്തായാലും ഈ കൊള്ളകൊണ്ടൊന്നും ബാര്‍സിലോണയെ വെറുക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. അത്രയേറെ സൗന്ദര്യമുള്ള സ്ഥലമാണിത്. ഇനിയും ഇവിടേയ്ക്ക് വരണമെന്നാണ് എന്റെയാഗ്രഹം, എന്തായാലും അടുത്തതവണ എന്റെ എല്ലാ ബാഗുകളും ഞാന്‍ കഴുത്തില്‍ത്തന്നെ കെട്ടിത്തൂക്കിയിടും- താരം പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam