»   » കുട്ടി ശ്രേയ പാട്ടുപാടി പൃഥ്വിരാജിന്റെ കണ്ണു നിറച്ചു

കുട്ടി ശ്രേയ പാട്ടുപാടി പൃഥ്വിരാജിന്റെ കണ്ണു നിറച്ചു

Posted By:
Subscribe to Filmibeat Malayalam

നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയുടെ വിജയത്തില്‍ സന്തോഷിക്കുന്ന താരങ്ങളുടെ കൂട്ടത്തില്‍ കുട്ടി ശ്രേയയുമുണ്ട്. ചിത്രത്തില്‍ പാത്തുകുട്ടിയായി എത്തിയ മീനാക്ഷിയാണ് ശ്രേയ കുട്ടിയുടെ പാട്ടുപാടി അഭിനയിച്ച് പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ജയസൂര്യയുടെയുമൊക്കെ കണ്ണു നിറച്ചത്.

ചിത്രം കണ്ടിറങ്ങിയ മിക്കവരും ചിത്രത്തില്‍ പാത്തുകുട്ടി പാടിയ പാട്ടിനെക്കുറിച്ച് സംസാരിച്ചു. എന്നോ ഞാനെന്റെ
മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു..എന്നു തുടങ്ങുന്ന ഗാനം ആരാണ് ശരിക്കും പാടിയതെന്നറിയാന്‍ ആഗ്രഹിച്ചു. യൂട്യൂബില്‍ തിരഞ്ഞപ്പോഴാണ് മിക്കവരും അതു നമ്മുടെ ശ്രേയ കുട്ടിയുടെ ശബ്ദമാണെന്ന് അറിഞ്ഞത്. ചിത്രത്തില ആ പാട്ട് കണ്ടാല്‍ ശരിക്കും പാത്തുകുട്ടി പാടുന്നതു പോലെയാണ്. അത്രയ്ക്കും നന്നായി ബാലതാരം മീനാക്ഷി പാടി അഭിനയിച്ചിട്ടുണ്ട്.

shreyaandmeenakshi

ശരിക്കും ശ്രേയ കുട്ടിയാണ് പ്രേക്ഷകരുടെ കണ്ണു നിറച്ചത്. ഈ കുഞ്ഞു പ്രായത്തില്‍ എങ്ങനെ ഇത്ര മനോഹരമായി പാടാന്‍ കഴിയുന്നുവെന്ന് ശ്രേയയോട് പ്രശസ്ത പാട്ടുകാരെല്ലാം ചോദിച്ചു കഴിഞ്ഞു. സിനിമയില്‍ പാടിയും ശ്രേയ ഞെട്ടിച്ചിരിക്കുകയാണ്. ബാപ്പു വാവാടിന്റെ വരികള്‍ക്ക് നാദിര്‍ഷയാണ് ഈണം ഇട്ടത്.

ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായെത്തിയ വീപ്പിങ് ബോയ് എന്ന ചിത്രത്തിലും ശ്രേയ പാടിയിട്ടുണ്ട്. ശ്രേയ പാടിയ ഓമനത്തമൂറുന്ന ആ പാട്ട് നിങ്ങള്‍ക്ക് കേള്‍ക്കാം..ആസ്വദിക്കാം

English summary
The song 'Yenno Njanente Muttathorattath', sung by Baby Shreya of 'Surya Singer' fame

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam