മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സിബിതോട്ടപ്പുറം. ആന അലറലോടലറല്‍, ഹണി ബീ,കിളി പോയി,കാര്‍ബണ്‍, ആന്റിക്രൈസ്റ്റ് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ജീന്‍ പോള്‍ ലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഹാസ്യ പ്രണയ ചിത്രമാണ് 'ഹണീ ബീ'. ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്.
വിനയ് ഗോവിന്ദ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് കിളിപോയി. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ആസിഫ് അലി, അജു വര്‍ഗീസ്, സമ്പത്ത് രാജ്, ശ്രീജിത്ത് രവി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആന്റിക്രൈസ്റ്റ്. പ്രിത്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൈബിളിലെ അന്തി ക്രിസ്തു എന്ന കഥാപാത്രത്തെ ആസ്പദമാക്കി ലോകാവസ്സാനത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ആന അലറലോടലറല്‍. വിനീത് ശ്രീനിവാസന്‍, അനു സിതാര, വിശാഖ് നായര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഹാഷിം ജമാലുദ്ദീന്‍ എന്ന ഗ്രാമീണ യുവാവിന്റെ ജീവിതത്തില്‍ ഒരു ആന കടന്നുവരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്. പോയ്ട്രീ ഫിലിംഹൗസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഫഹദ് ഫാസിലിനെ നായകനാക്കി ഛായാഗ്രാഹകന്‍ വേണു സംവിധാനം നിര്‍വ്വഹിച്ച ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് കാര്‍ബണ്‍. മംമ്താ മോഹന്‍ദാസ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.