Celebs»Sivaji Ganesan»Biography

    ശിവാജി ഗണേശൻ ജീവചരിത്രം

    തമിഴ് ചലച്ചിത്ര രംഗത്തെ  ഐതിഹാസിക നടനാണ് ശിവാജി ഗണേശന്‍. 1928 ഒക്ടോബര്‍ 1ന്  ജനനം.പിതാവ് ചിന്നൈ പിള്ളൈ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നീങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെടൂകയുണ്ടയി. ചെറുപ്പ കാലം മുതല്‍ സ്‌റ്റേജ് അഭിനയങ്ങളിലും മറ്റും താല്പര്യമുണ്ടായിരുന്ന ഗണേശന്‍ ഒരു നാടക ഗ്രൂപ്പില്‍ അംഗമായി ചേര്‍ന്നു. ശിവാജി ചക്രവര്‍ത്തിയുടെ വേഷങ്ങള്‍ അഭിനയിച്ചതിനു ശേഷം പേരിനു മുന്‍പില്‍ ശിവാജി എന്ന് കൂട്ടിചേര്‍ത്തു. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എം.ജി.ആര്‍. ജെമിനി ഗണേശന്‍ എന്നിവര്‍ക്കൊപ്പം ശിവാജിയും പ്രശസ്തനായി. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1955 വരെ അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ അംഗമായിരുന്നു. ഒരു വിവാദത്തില്‍ പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം അദ്ദേഹം 1961 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

    ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വച്ച ശിവാജിക്ക് 1959 ല്‍ കെയ്‌റോ, ഈജിപ്തില്‍ വച്ച് നടന്ന ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1966 ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 1984 ല്‍ അദ്ദേഹത്തിന് പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചു. 1952 ല്‍ കമലയെ വിവാഹം ചെയ്തു.ശാന്തി ഗണേശന്‍, രജ്വി ഗണേശന്‍  രാംകുമാര്‍ ഗണേശന്‍, പ്രഭു ഗണേശന്‍ എന്നിവരാണ്  മക്കള്‍. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2001 ജൂലൈ 21ന് അന്തരിച്ചു. അണ്ണാദുരൈയുടെയും എം.ജി.ആറിന്റെയും ശവസംസ്‌കാരങ്ങള്‍ക്കു ശേഷം  വലിയ ജനപങ്കാളിത്തം ലഭിച്ച ശവസംസ്‌കാരമായിരുന്നു ശിവാജിയുടേത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി 2006 ല്‍ ചെന്നൈയില്‍ ഒരു പ്രതിമ അന്നത്തെ മുഖ്യമന്ത്രിയായ എം. കരുണാനിധി അനാച്ഛാദനം ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി തമിഴ് ചലച്ചിത്ര മേഖല അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 1 അഭിനേതാവിന്റെ ദിവസം ആയി ആചരിക്കുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X