Celebs»Sreekanth»Biography

    ശ്രീകാന്ത് ജീവചരിത്രം

    തമിഴ് സിനിമാതാരമായ ശ്രീകാന്ത് 2002ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായ റോജകൂട്ടത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നു വരുന്നത്.ജൂട്ട് ആന്‍ഡ് ബോസില്‍ ആക്ഷന്‍ ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ച താരം ഏപ്രില്‍മാഡം, മാനസെല്ലം, പാര്‍ത്ഥിവന്‍ കനവു എന്നീ റൊമാന്റിക് ചിത്രങ്ങളിലും അഭിനയിച്ചു.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കരിയര്‍ഗ്രാഫ് താഴ്ന്നതോടെ തെലുഗിലേക്കും മലയാളത്തിലേക്കും ചുവടുമാറ്റി.പാര്‍ത്ഥിവന്‍കനവിലെ പ്രകടനത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം തേടിയെത്തി. 2004ല്‍ ഇറങ്ങിയബോസ് എന്ന ചിത്രത്തില്‍ സ്‌നേഹ ആയിരുന്നു നടി.ഏപ്രില്‍മാഡത്തിലും ഇവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ  അവതരിപ്പിച്ചത്. 

    ശ്രീകാന്തിന്റെ ആദ്യ തെലുഗു ചിത്രം ഒക്കരക്കി ഒക്കരു ആണ്. ചിത്രം വലിയ വിജയം നേടി. മേഖ ശ്രീനാഥ് എന്ന പേരില്‍ ഒരു നടന്‍ ഉള്ളതിനാല്‍ ശ്രീറാം എന്ന പേരിലാണ് ശ്രീകാന്ത് തെലുഗില്‍ അഭിനയിച്ചിരുന്നത്.2008ല്‍ ശശി സംവിധാനം ചെയ്ത പൂ മാത്രമാണ് ശ്രീകാന്തിന്റെതായി പുറത്തിറങ്ങിയ ചിത്രം.പൊലീസ് പൊലീസ് ആയിരുന്നു അടുത്ത ചിത്രം.2012ല്‍ വിജയ് ജീവ എന്നിവര്‍ക്കൊപ്പം ശങ്കറിന്റെ നന്‍പനിലും അഭിനയിച്ചു. ചിത്രത്തിനു പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണു ലഭിച്ചത്.ഇതിനിടെ 2010ല്‍ ഉപ്പുകണ്ടം ബ്രദേര്‍സ് ബാക്കിലൂടെ മലയാളത്തിലും അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X