Celebs»Sreekar Prasad»Biography

    ശ്രീകര്‍ പ്രസാദ് ജീവചരിത്രം

    പ്രശസ്ത സിനിമ എഡിറ്ററാണ് ശ്രീകര്‍ പ്രസാദ്. സാഹിത്യത്തിൽ ബിരുദം നേടിയതിനുശേഷം തെലുഗു ചിത്രങ്ങളിൽ ചിത്രസംയോജകനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, ഒറിയ, ആസാമീസ് തുടങ്ങിയ ഭാഷകളിലും ഷാജി എൻ. കരുൺ, സന്തോഷ് ശിവൻ, വിശാൽ ഭരധ്വാജ്, മണി രത്നം തുടങ്ങിയ സംവിധായകർക്കൊപ്പവും ചിത്രസംയോജകനായി പ്രവർത്തിച്ചിട്ടുണ്ട്. എട്ട് തവണ ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവായിട്ടുണ്ട്. അഞ്ച് തവണ കേരളസംസ്ഥാന ചലച്ചിത്രപുരസ്ക്കാരത്തിനും അർഹമായിട്ടുണ്ട്.യോദ്ധാ,അനന്തഭദ്രം,പഴശ്ശിരാജ,കുട്ടിസ്രാങ്ക്,ഉറുമി തുടങ്ങിയവ പ്രധാനപ്പെട്ട ചിത്രങ്ങളാണ്.
     
     
    ദേശീയ ചലച്ചിത്രപുരസ്കാരം

    1989: മികച്ച ചിത്രസംയോജനം - റാഖ്
    1997: മികച്ച ചിത്രസംയോജനം - രാഗ് ബിരാഗ്
    1997: മികച്ച ചിത്രസംയോജനം (നോൻ ഫീച്ചർ വിഭാഗം) - നൗക കരിത്രാമു
    1998: മികച്ച ചിത്രസംയോജനം - ദി ടെററിസ്റ്റ്
    2000: മികച്ച ചിത്രസംയോജനം - വാനപ്രസ്ഥം
    2002: മികച്ച ചിത്രസംയോജനം - കന്നത്തിൽ മുത്തമിട്ടാൽ
    2008: മികച്ച ചിത്രസംയോജനം - ഫിറാഖ്
    2010: ജൂറിയുടെ പ്രത്യേക പരാമർശം - കുട്ടിസ്രാങ്ക്
     
    കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
    1992: യോദ്ധാ
    1999 കരുണം, വാനപ്രസ്ഥം, ജലമർമ്മരം
    2001 സ്നേഹം
    2005 അനന്തഭദ്രം
    2010 പഴശ്ശിരാജ

    ഫിലിംഫെയർ അവാർഡ്
    2002 മികച്ച ചിത്രസംയോജനം - ദിൽ ചാഹ്താ ഹെ
    2010 മികച്ച ചിത്രസംയോജനം - ഫിറാഖ് 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X