മലയാളി യുവത്വത്തിന്റെ പ്രിയതാരമാണ് ശ്രീനാഥ് ഭാസി. 1988 മെയ് 29ന് ജനിച്ചു. കൊച്ചിയാണ് സ്വദേശം. 2011മുതല്‍ ചലച്ചിത്ര രംഗത്ത് സജീവം. 2012ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനിയിച്ചത്. പിന്നീട് ഉസ്താദ് ഹോട്ടല്‍, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ഐസ്ഡ് ടീ പോലെയുള്ള ചില ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സംഗീത ബാന്‍ഡായ ക്രിംസണ്‍ വുഡില്‍ അംഗമാണ് ശ്രീനാഥ് ടാ തടിയാ, ഹണി ബീ തുടങ്ങിയ ചിത്രങ്ങളില്‍ മലയാളത്തിന്റെ, കൊച്ചി പ്രാദേശിക രൂപത്തിലുള്ള സംഭാഷണങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടി.
22 ഫീമെയില്‍ കോട്ടയം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അനുരാഗ കരിക്കിന്‍ വെള്ളം, പറവ, ഗൂഡാലോചന, ബി ടെക്, ഇബ്ലീസ്, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
2022- യുട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ചു എന്ന പരാതിയില്‍ 2022 സെപ്തംബര്‍ 26ന് ശ്രീനാഥ് ഭാസിയെ കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപമര്യാദയായി പെരുമാറല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരട് പോലീസായിരുന്നു ശ്രീനാഥിന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
2023- നിര്‍മാതാക്കള്‍ക്ക് നിരന്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന എന്ന ആരോപണത്തെ തുടര്‍ന്ന് ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശ്രീനാഥ് ഭാസി ഒരേ സമയം ഒന്നിലധികം സിനിമകളുടെ കരാറില്‍ ഒപ്പിടുന്നുണ്ടെന്നും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറില്‍ ഒപ്പിടാന്‍ താരം വിസമ്മതിക്കുകയാണെന്നും തുടങ്ങി നിരവധി ആരോപണങ്ങളായിരുന്നു ശ്രീനാഥ് ഭാസിക്കെതിരെ ഉയര്‍ന്നത്.