Celebs»Stephen Devassy»Biography

    സ്റ്റീഫന്‍ ദേവസ്സി ജീവചരിത്രം

    പ്രശസ്ത സംഗീതജ്ഞനാണ്‌ സ്റ്റീഫന്‍ ദേവസ്സി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി കെ ദേവസ്സിയുടെയും സൂസി ദേവസ്സിയുടേയും മകനായി 1981 ഫെബ്രുവരി 23-ന് ജനിച്ചു. ലെസ്ലി പീറ്റർ ആണ് സംഗീതത്തിൽ ഇദ്ദേഹത്തിന്റെ ഗുരു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തുശ്ശൂർ ചേതന മ്യൂസിക് അക്കാഡമിയിൽ പിയാനോ കോഴ്സിന് ചേർന്നു. ഇവിടെ നിന്നും ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്സിൽ ഉയർന്ന മാർക്കോടെ വിജയിച്ചു. 

    18-ആം വയസ്സിൽ ഗായകൻ ഹരിഹരന്റെ ട്രൂപ്പിൽ അഗംമായി. തുടർന്ന് എൽ സുബ്രഹ്മണ്യം, ശിവമണി, സാക്കിർ ഹുസൈൻ, അംജദ് അലിഖാൻ, എ ആർ റഹ്മാൻ, യു ശ്രീനിവാസ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിനു മാത്രമാണ് ഇദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചത്. മറ്റു നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചർ ആയി സ്റ്റീഫൻ പ്രവർത്തിച്ചിട്ടുണ്ട്. റൊമാൻസാ, സേക്രഡ് ചാന്റ്സ് തുടങ്ങി ചില സംഗീത ആൽബങ്ങളും സ്റ്റീഫൻ തയ്യാറാക്കിയിട്ടുണ്ട്. യമഹ ഇൻസ്ട്രുമെന്റ് കമ്പനി സ്റ്റീഫൻ ദേവസ്സിയെ ഔദ്യോഗിക കീബോർഡിസ്റ്റായി അംഗീകരിച്ചുള്ള പദവി നൽകി. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X