സുജിഷ് കൊളോത്തൊടി
Born on
സുജിഷ് കൊളോത്തൊടി ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സുജിഷ് കൊളോത്തൊടി. നവാഗതനായ രജീഷ് മിഥുല സംവിധാനം ചെയ്ത വാരിക്കുഴിയിലെ കൊലപാതകം ആണ് നിര്‍മിച്ച ചിത്രം. ദിലീഷ് പോത്തനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു അഭിനയിച്ച ഹിച്ച്ക്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്ടറ്റീവ് നോവലാണ് 'വാരിക്കുഴിയിലെ കൊലപാതകം'. തന്റെ ഡിക്ടറ്റീവ് നോവല്‍ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച് കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. ടെയ്ക്ക് വണ്‍ എന്റര്‍ടൈമെന്റസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.