മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത നടനാണ് സുകുമാരന്‍. പരമേശ്വരന്‍ നായര്‍, സുഭദ്രാമ്മ എന്നിവരുടെ മകനായി 1948 മാര്‍ച്ച് 18ന് മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ജനനം. പാലാ സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍നിന്നും പ്രാഥമികവിദ്യാഭ്യാസം നേടിയതിനുശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കാന്‍ ചേര്‍ന്നു. തുടര്‍ന്ന് കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ്, നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.
ഇതിനിടെയിലാണ് നിര്‍മ്മാല്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം വന്നത്. എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ധേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാര്‍ഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അദ്ധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ ആ സമയത്ത് ആലോചിച്ചിരുന്നു. അതിനിടയിലാണ് 1977 ല്‍ പുറത്തുവന്ന ശംഖുപുഷ്പം എന്ന ചിത്രത്തില്‍വളരെ പ്രധാനപെട്ട ഒരു വേഷം ലഭിക്കുന്നത്. ഈ ചിത്രത്തോടെ സുകുമാരന്‍ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയില്‍ അദ്ധേഹം തിളങ്ങിനിന്നു.
1978 ഒക്ടോബര്‍ 17ന് പ്രശസ്ത ചലച്ചിത്രനടി മല്ലിക സുകുമാരനെ വിവാഹം കഴിച്ചു. മല്ലികയുടെ രണ്ടാം വിവാഹമായിരുന്നു അത്. ചലച്ചിത്രതാരം ജഗതി ശ്രീകുമാറായിരുന്നു മല്ലികയുടെ ആദ്യഭര്‍ത്താവ്. ഈ വിവാഹബന്ധം വേര്‍പെട്ടതോടെയാണ് സുകുമാരനുമായുള്ള വിവാഹം നടക്കുന്നത്. ചലച്ചിത്ര താരങ്ങളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എ്ന്നിവരാണ് മക്കള്‍. 19997 ജൂണ്‍ 16ന് നെഞ്ചുവേദനയെ തുടര്‍ന്ന് അന്തരിച്ചു.