Celebs»Surabhi Lakshmi»Biography

    സുരഭി ലക്ഷ്മി ജീവചരിത്രം

    മലയാളത്തിലെ സിനിമ, ടെലിവിഷന്‍, നാടക നടിയാണ് സുരഭി ലക്ഷ്മി. 64ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച നടിയായി സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തു. ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കഥയിലെ രാജകുമാരി എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച സുരഭി ലക്ഷ്മി ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

    ഇപ്പോള്‍ മീഡിയ വണ്‍ സംപ്രേഷണം ചെയ്യുന്ന എം80 മൂസ എന്ന ഹാസ്യ പരമ്പരയിലെ മുഖ്യ വേഷമായ പാത്തുമ്മയുടെ വേഷം അവതിരിപ്പിക്കുന്നത് സുരഭിലക്ഷ്മിയാണ്. നാട ക ജീവിതം മുതല്‍ സിനിമാ ജീവിതം വരെ ഒട്ടേറെ അവാര്‍ഡുകള്‍ നടിയെ തേടിയെത്തിയിട്ടുണ്ട്. സുവര്‍ണ്ണ തിയറ്റേഴ്‌സിന്റെ യക്ഷികഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നടകത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടിക്കുള്ള കേരള സാഹിത്യ നാട ക അക്കാദമി പുരസ്‌കാരം ലഭിസച്ചിട്ടുണ്ട്. അബുദാബി തിയേറ്റര്‍ ഫെസ്റ്റിവലിലും മികച്ച നടിക്കുള്ള നാടക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

    കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയാണ് സുരഭി ലക്ഷ്മി. വടകര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും തിയേറ്റര്‍ ആട്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഛായാഗ്രാഹകന്‍ വിപിന്‍ സുധാകറിനെയാണ് സുരഭി വിവാഹം കഴിച്ചിരിക്കുന്നത്. 

    അവാര്‍ഡുകള്‍

    കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2020 - മികച്ച നടി (ജ്വാലാമുഖി)






     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X