Celebs»Suraj»Biography

    വെഞ്ഞാറമൂട് ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ്‌ സുരാജ് വെഞ്ഞാറമൂട്.ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ മികച്ച ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായി.മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് കടക്കുന്നത്. 

    തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്.അൻവർ റഷീദ് സം‌വിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി.പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ആഭാസം,കുട്ടന്‍പുള്ളയുടെ ശിവരാത്രി,തൊണ്ടിമുതലും ദൃക്‌സാക്ഷിയും,പേരന്‍പ്,തീവണ്ടി,മധുര രാജ,വികൃതി  , ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.


    പുരസ്കാരങ്ങൾ

    2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - (പേരറിയാത്തവർ)
    2013-ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും)
    2010-ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ഒരു നാൾ വരും)[4]
    2009 -ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ഇവർ വിവാഹിതരായാൽ)
    2007-ലെ മികച്ച ഹാസ്യനടനുള്ള ഉജാല ഫിലിംഫെയർ അവാർഡ് (മായാവി, ഹലോ, റോമിയോ)
    സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ്

    2013 - മികച്ച കോമേഡിയനുള്ള എസ് ഐ ഐ എം എ അവാർഡ് ലഭിച്ചു-മലയാളം
    ഏഷ്യാനെറ്റ് അവാർഡ്‌സ്

    2010 - മികച്ച കോമേഡിയനുള്ള അവാർഡ്-വിവിധ ചിത്രങ്ങളിൽ നിന്നും
    2007 - മികച്ച കോമേഡിയനുള്ള അവാർഡ്- ഹലോ
    ഏഷ്യാവിഷൻ അവാർഡ്‌സ്

    2013 - ഏഷ്യാവിഷൻ അവാർഡ്‌സ്-മികച്ച കൊമേഡിയൻ


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X