Celebs»T P Madhavan»Biography

    ടി പി മാധവൻ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ് ടിപി മാധവന്‍. തിരുവനന്തപുരത്ത് എന്‍പി പിള്ളയുടെയും സരസ്വതിയുടെയും മൂത്തമകനായി ജനിച്ചു. 1960 ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തു. പിന്നീട് ബാംഗ്ലൂരില്‍ സ്വന്തമായി ഒരു പരസ്യകമ്പനി ആരംഭിച്ചു. 1975 ലാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. രാഗം ആയിരുന്നു ആദ്യത്തെ ചിത്രം. ആദ്യകാലങ്ങളില്‍ പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്‌. പിന്നീട് കോമഡി കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ തുടങ്ങി. മലയാളത്തില്‍ നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

    1994-1997 കാലഘട്ടത്തില്‍ അമ്മ സംഘടനയുടെ സെക്രട്ടറി ആയിരുന്നു.ചെറുപ്പം മുതലേ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് പൊന്‍കുന്നം വര്‍ക്കിയുടെ ജേതാക്കള്‍ എന്ന നാടകത്തില്‍ ചെയ്ത പെണ്‍വേഷത്തിലൂടെ ബെസ്റ്റ് ആക്ടര്‍ ആയി തിരഞ്ഞെടുത്തിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി പഠനകാലത്ത് നാടകരംഗത്ത് സജീവമായി. തിരുവനന്തപുരത്തെ പഠനത്തിനശേഷം ആഗ്ര യൂണിവേഴ്‌സിറ്റിയില്‍ എം എ ചെയ്തു. അതിനു ശേഷം ഫ്രീ പ്രസ്സ് ജേര്‍ണലില്‍ ജോലി ചെയ്തു.അക്കാലയളവില്‍ കേരള കൗമുദിയുടെ ബ്യൂറോ ചീഫ് ആയിരുന്നു.അതിനൊപ്പം തന്നെ പരസ്യമേഖലയിലും അദ്ധേഹം പ്രവര്‍ത്തിച്ചിരുന്നു. ശാന്തി ലാല്‍ ജി ഷാ എന്നയാളുടെ കമ്പനിയിലാണ് ആദ്യമായി ജോലി ചെയ്തത്.ഈ സമയത്തുതന്നെ അദ്ധേഹത്തിന് ആര്‍മിയിേക്ക് സെലക്ശന്‍ ലഭിച്ചു. എന്നാല്‍ കൈയ്ക്ക് പറ്റിയ പരിക്കിനാല്‍ അന്ന് ആര്‍മിയിലേക്ക് പോവാന്‍ സാധിച്ചില്ല.

    ഇതിനിടിയില്‍ വിവാഹം കഴിഞ്ഞ് വീണ്ടും കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോയി. ആ സമയത്തുതന്നെ ബാംഗ്ലൂരില്‍ ഇംപാക്റ്റ് എന്ന പരസ്യകമ്പനി ആരംഭിച്ചു.എന്നാല്‍ കമ്പനി വിജയം കണ്ടില്ല. അക്കാലയളവിലാണ് പ്രശസ്ത സിനിമാതാരം മധു ബാംഗ്ലൂരില്‍ എത്തുന്നത്. അന്ന് മധുവിന്റെ അസിസ്റ്റന്റായിരുന്ന മോഹന്‍ മാധവന്റെ രണ്ടു ഫോട്ടോകള്‍ സ്‌ക്രീന്‍ ടെസ്റ്റിനായി എടുത്തിരുന്നു. അക്കല്‍ദാമ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. പിന്നീട് സിനിമയോടുള്ള അതിയായി താല്‍പര്യം തോന്നി. അങ്ങനെ സിനിമാമോഹവുമായി  മദ്രാസിലേക്ക് വണ്ടി കയറി. എന്നാല്‍ സനിമാമോഹം അദ്ധേഹത്തിന്റെ ദാമ്പത്യം തകര്‍ത്തു.ഭാര്യ സുധ വിവാഹമോചനം നേടി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X