Celebs»T S Suresh Babu»Biography

    ടി എസ് സുരേഷ് ബാബു ജീവചരിത്രം

    പ്രശസ്ത ചലച്ചിത്രസംവിധായകനാണ് ടി.എസ് സുരേഷ് ബാബു. മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 1984ല്‍ ചെയ്ത 'ഇതാ ഇന്നു മുതല്‍' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.റെജി എന്ന പേരിലായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രം വന്‍ വിജയം നേടുകയും ചെയ്തു.പിന്നീട് 1985ല്‍ 'ഒരു നാള്‍ ഇന്നൊരു നാള്‍' എന്ന ചിത്രം സംവിധാനം ചെയ്തു.1993ല്‍ 'ഉപ്പുകണ്ടം ബ്രദേര്‍സ്' എന്ന ചിത്രം സംവിധാനം ചെയ്തു.ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു, ഗീത, മാതു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.മാരുതി പിക്‌ചേഴ്‌സാണ് ചിത്രം വിതരണം ചെയ്തത്. 

    2011ല്‍ ഈ ചിത്രത്തിന്റെ രണ്ടാംഭാഗമായ 'ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍' എന്ന ചിത്രം സംവിധാനം ചെയ്തു.പൊന്നും കുടത്തിനും പൊട്ട്, ശംഖനാദം, കോട്ടയം കുഞ്ഞച്ചന്‍, കൂടിക്കാഴ്ച, കിഴക്കന്‍ പത്രോസ്, പാളയം, പ്രായിക്കര പാപ്പാന്‍, സ്റ്റാലിന്‍ ശിവദാസ് എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. മമ്മൂട്ടിയെ നായകനാക്കി 1990ല്‍ സംവിധാനം ചെയ്ത 'കോട്ടയം കുഞ്ഞച്ചന്‍' മലയാളത്തിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളില്‍ ഒന്നാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X