Celebs»Vidyasagar»Biography

    വിദ്യാസാഗർ ജീവചരിത്രം

    ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സംഗീത സംവിധായകനാണ് വിദ്യാസാഗർ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. പിതാവ് യു രാമചന്ദറിന്‌ എട്ട് സംഗീതോപകരണങ്ങൾ വായിക്കാനറിയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹനായ വരാഹ നരസിംഹ മൂർത്തി വിജയനഗരം ബോബിനി രാജവംശത്തിലെ കൊട്ടാരം വിദ്വാനായിരുന്നു. 1989-ൽ രാജശേഖരൻ (റോബർട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ 'എൻ അൻപേ' എന്ന ഗാനത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 1993-96 കാലഘട്ടത്തിൽ തെലുങ്ക് സിനിമയിൽ ചേക്കേറിയ അദ്ദേഹം അവിടുത്തെ മുൻ‌നിര സംഗീതസംവിധായകനായി മാറി. നടൻ മമ്മൂട്ടി ആണ് വിദ്യാസാഗറിനെ മലയാള സിനിമയിലെത്തിച്ചത്. 'മലയാള ചിത്രത്തിൽ സംഗീതം ചെയ്യാൻ താല്പര്യമുണ്ടൊ‘ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ‘താങ്കൾ നായകനാണെങ്കിൽ ചെയ്യാം‘ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'അഴകിയ രാവണൻ' എന്ന തന്റെ ആദ്യ മലയാള ചിത്രത്തിൽ അദ്ദേഹം ഈണം നൽകിയ 'വെണ്ണിലാ ചന്ദനക്കിണ്ണം' എന്നു തുടങ്ങുന്ന ഗാനം  മലയാളത്തിലെ മികച്ച ഹിറ്റുകളിലൊന്നായി മാറി. സ്വരാഭിഷേകം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനത്തിനുള്ള 2005-ലെ ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.  

















     
     
     
     
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X