X
വിജയരാഘവന്‍
Actor/Actress

വിജയരാഘവന്‍ ജീവചരിത്രം

അന്തരിച്ച നാടകാചാര്യൻ എൻ എൻ പിള്ളയുടെയുടെ മകനാണ് വിജയരാഘവൻ. എൻ എൻ പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ വിജയരാഘവൻ നാടകരംഗത്ത് സജീവമായി. പിള്ളയുടെ കാപാലിക എന്ന നാടകം ക്രോസ്ബെൽറ്റ് മണി സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആറാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

 1982-ൽ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ 21-ആം വയസിൽ നായകനായി. ഈ ചിത്രം വിജയിച്ചില്ല. തുടർന്ന് പി. ചന്ദ്രകുമാർ, വിശ്വംഭരൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. നാടകത്തിലും സജീവമായി തുടർന്നു. കാപാലികയുടെ സഹസംവിധായകനായിരുന്ന ജോഷിയുമായുള്ള അടുപ്പം മൂലം അദ്ദേഹത്തിന്റെ ന്യൂഡൽഹി എന്ന ചിത്രത്തിൽ അവസരം ലഭിച്ചു. 1987-ൽ നാടക രംഗം പൂർണമായി ഉപേക്ഷിച്ചു.

1993-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യൻ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി. 1995-ൽ പുറത്തിറങ്ങിയ ദി കിങ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. വിനയൻ സംവിധാനം ചെയ്ത ശിപായിലഹള എന്ന ചിത്രത്തിൽ വിജയരാഘവൻ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. 2000-ത്തിനു ശേഷം വിജയരാഘവന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. കോട്ടയം ശൈലിയിലുള്ള വേറിട്ട സംഭാഷണമാണ് ഈ നടന്റെ പ്രത്യേകതകളിലൊന്ന്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+