X
ഹോം » താരങ്ങള്‍ » വിമല രാമൻ » ജീവചരിത്രം
വിമല രാമൻ
Actress

വിമല രാമൻ ജീവചരിത്രം

തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് വിമല രാമന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഡിഡ്‌നിയില്‍ ജനിച്ചു വളര്‍ന്ന വിമല രാമന്‍ അഞ്ചാമത്തെ വയസ്സുമുതല്‍ ഭരതനാട്യം പരിശീലിക്കാന്‍ തുടങ്ങി. കൂടാതെ 20004ലെ മിസ് ഓസ്‌ട്രേലിയയായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത 'പൊയ്' എന്ന തമിഴ് ചിത്രത്തിലാണ് വിമല രാമൻ ആദ്യമായി അഭിനയിച്ചത്. വിമലയുടെ ആദ്യ മലയാളചിത്രം സുരേഷ് ഗോപി നായകനായ 'ടൈം' ആയിരുന്നു. 

ഷാജി കൈലാസ് സംവിധാനം നിര്‍വ്വഹിച്ച് 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ സിദ്ധിഖ്, മനോജ് കെ ജയന്‍, സായികുമാര്‍, പത്മപ്രിയ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. പിന്നീട് മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും, ദിലീപിന്റെ നായികയായി റോമിയോയിലും വേഷമിട്ടു. 2008ൽ മോഹൻലാൽ നായകനായ കോളേജ് കുമാരൻ എന്ന ചിത്രത്തിലും, ദിലീപ് നായകനായ കൽക്കട്ട ന്യൂസിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 

സോഹന്‍ റോയ് സംവിധാനം നിര്‍വ്വഹിച്ച ഡാം 999 എന്ന അന്താരാഷ്ട്ര ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 3ഡിയില്‍ പുറത്തിറങ്ങിയ ചിത്രം അണക്കെട്ടുകള്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് അവതരിപ്പിച്ചത്. മുല്ലപെരിയാര്‍ അണക്കെട്ടുമായി ബന്ധപെട്ട ചിത്രമായതിനാല്‍ മലയാളികളും തമിഴരും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന കാരണത്താല്‍ നവംബര്‍ 24ന് ചചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+