വിനയ് ഗോവിന്ദ്
Born on 03 Mar 1988 (Age 36) Perinthalmanna
വിനയ് ഗോവിന്ദ് ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് വിനയ് ഗോവിന്ദ്. 1988 മാര്‍ച്ച് 3ന് ജനനം. പെരിന്തല്‍മണ്ണയാണ് സ്വദേശം. പ്രസന്റേഷന് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ചെന്നൈയിലെ ലോയോള കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വികെ പ്രകാശിന്റെ കൂടെ പരസ്യചിത്രങ്ങള്‍ ചെയ്താണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2013ല്‍ കിളി പോയി എന്ന ചിത്രം സംവിധാനം ചെയ്തു. ആസിഫ് അലി,അജു വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2015ല്‍ കോഹിനൂര്‍ എന്ന ചിത്രം സംവിധാനം ചെയ്തു . ആസിഫ് അലി, ഇന്ദ്രജിത്ത്, അജു വര്‍ഗീസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആദംസ് ഫിലിം വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത്.