X
ഹോം » താരങ്ങള്‍ » വിനായകൻ » ജീവചരിത്രം
വിനായകൻ
Actor/Director/Screenplay Writer

വിനായകൻ ജീവചരിത്രം

നൃത്തരംഗത്തുനിന്നുമാണ്  വിനായകന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി നൃത്തഗ്രൂപ്പ് നടത്തിയിരുന്ന അദ്ധേഹം അഗ്നി നൃത്തത്തിലൂടെയാണ് പ്രശസ്തനാവുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച മാന്ത്രികം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനിയിച്ചത്. അദ്ധേഹത്തിന്റെ തന്നെ ചിത്രമായ ഒന്നാമന്‍ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ സാജന്‍ സംവിധാനം ചെയ്ത സ്‌റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ മലയാളസിനിമയില്‍ പ്രശസ്തനാക്കുന്നത്.ടി.കെ രാജീവ് കുമാറിന്റെ ഇവര്‍ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപെട്ടു. പിന്നീട് നിരവധി വേഷങ്ങളില്‍ വിനായകന്‍ തിളങ്ങി. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപാടം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+