Celebs»Viswanathan»Biography

    വിശ്വനാഥൻ (സംവിധായകൻ) ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് വിശ്വനാഥന്‍. ഔട്ട് ഓഫ് സിലബസ്, ഡോ പേഷ്യന്റ്, അപ്പവും വീഞ്ഞും, കടലാസുപുലി എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അപ്പവും വീഞ്ഞും എന്ന ചിത്രത്തില്‍ പ്രതാപ് പോത്തന്‍, സണ്ണി വെയ്ന്‍, രമ്യാ കൃഷ്ണന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ഗോവയിലെ ഒരു മ്യൂസിക് ബാന്‍ഡിലെ അംഗമാണ് ജൂഡ് (സണ്ണി വെയ്ന്‍).  ഒരു യാത്രയ്ക്കിടെ ഹൈറേഞ്ചിലെ ഒരു ക്ലബ്ബില്‍ വെച്ച് അയാള്‍ ഫെര്‍ണാണ്ടസ് (പ്രതാപ് കെ പോത്തന്‍) എന്ന എസ്‌റ്റേറ്റ് ഉടമയെ പരിചയപ്പെടുന്നു. കുറഞ്ഞ സമയം കൊണ്ട് സൗഹൃദത്തിലായ ജൂഡിനെ ഫെര്‍ണാണ്ടസ് തന്റെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. പിന്നീട് നടക്കുന്ന  അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം അവതരിപ്പിച്ചത്. ജയസൂര്യ, മുകേഷ്, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു 2009ല്‍ പ്രദര്‍ശനത്തിനെത്തിയ ഡോ.പേഷ്യന്റ് എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എ ആര്‍ ഫിലിംസിന്റെ ബാനറില്‍ റാം ആണ് ചിത്രം നിര്‍മ്മിച്ചത്.

     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X