വിവേക് തോമസ് വർഗീസ്
Born on
വിവേക് തോമസ് വർഗീസ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് വിവേക് തോമസ് വർഗീസ്. ഫഹദ് ഫാസില്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ആണെങ്കിലും അല്ലെങ്കിലും' എന്ന ചിത്രമാണ് സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ ചിത്രം. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിനുശേഷം ഫഹദ് ഫാസിലും സണ്ണി വെയനും വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടീയാണിത്. വിവേക്, അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സ്വന്തമായി ഒരു ലോകം സൃഷ്ടിക്കാനൊരുങ്ങുന്ന ബാംഗ്ലൂരിലെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയാത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്.