വൈറ്റ് ഡോട്ട്സ് മൂവീസ്
Born on
വൈറ്റ് ഡോട്ട്സ് മൂവീസ് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാണകമ്പനിയാണ് വൈറ്റ് ഡോട്സ് മൂവിസ്.2015ല്‍ ഒന്നും ഒന്നും മൂന്ന് എന്ന ചിത്രം നിര്‍മ്മിച്ചു.അഭിലാഷ്, ബിജോയ്, ശ്രീകാന്ത് എന്നിവര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിയാസ്, എം ആര് ഗോപകുമാര്‍, അമീര്‍ നിയാസ്, അരുണ്‍, അഭിഷേക്, ഇര്‍ഷാദ്, സത്താര്‍, ലിയോണ ലിഷോയ്, സൂര്യ ശങ്കര്‍, ലക്ഷ്മി സനല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫിലിപ്പോസ് തത്തംപള്ളിയുടെ വരികള്‍ക്ക് ജോര്‍ജ് ആണ് ഈണം നല്‍കിയിരിക്കുന്നത്.2018ല്‍ കൃഷ്ണജിത്ത് എസ് വിജയന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഡെഡ്ലൈന് എന്ന ചിത്രം നിര്‍മ്മിച്ചു.അഞ്ജന അപ്പുക്കുട്ടന്, സുനില്‍ സുഖദ, കലാശാല ബാബു, ശശി കലിംഗ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഫിലിപ്പോസ് തത്തംപ്പളളിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.