Celebs»Zarina Wahab»Biography

    സറീന വഹാബ് ജീവചരിത്രം

    അഭിനേത്രിയും, മുന്‍ മോഡലുമാണ് സറീന വഹാബ്.ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലെ ഒരു മുസ്ലീം കുടുംബത്തിലാണ് സറീന ജനിച്ചത്.തെലുഗു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളറിയാവുന്ന സറീന പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ പഠിച്ചിട്ടുണ്ട്.അഭിനയ ജീവിതം തുടങ്ങുന്നത് ചലച്ചിത്രനിര്‍മാതാവ് രാജ് കപൂറിനോടൊപ്പമാണ്. 

    1970കളില്‍ ഇറങ്ങിയ  ചിത്‌ചോര്‍, ഗോപാല്‍ കൃഷ്ണ എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവെച്ചു. ഭരതന്റെ ചാമരം, മദനോല്‍സവം, പാളങ്ങള്‍, ആദാമിന്റെ മകന്‍ അബു എന്നീ മലയാള ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.1977 ല്‍ ഘരോണ്ട എന്ന ചിത്രത്തില്‍ അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഫിലിംഗെയര്‍ പുരസ്‌കാരത്തിനു നിര്‍ദ്ദേശിക്കപ്പെട്ടു. 

    ഷാരൂഖ് ഖാന്‍ അഭിനയിച്ച മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അമ്മ വേഷം സറിനയാണ് ചെയ്തത്.ധാരാളം  തെലുഗു, തമിഴ്, മലയാളം ചിത്രങ്ങളില്‍  അഭിനയിച്ചിട്ടുണ്ട്.ഒരു ഇടവേളക്കു ശേഷം കലണ്ടര്‍ എന്ന മലയാളച്ചിത്രത്തില്‍ അഭിനയിച്ച് കൊണ്ട് വീണ്ടും ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്നു.ചലച്ചിത്രങ്ങള്‍ കൂടാതെ സറീന ടെലിവിഷന്‍ പരമ്പരകളിലും ഇപ്പോള്‍ വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

    ആദിത്യ പഞ്ചോളിയാണ് ജീവിത പങ്കാളി.1986ലായിരുന്നു വിവാഹം.ഭര്‍ത്താവിന് തന്നേക്കാള്‍ പ്രായം കുറഞ്ഞതുകൊണ്ട്  ധാരാളം അപവാദങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു മകന്‍  സൂരജ്, മകള്‍ സന. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X