റായ് ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ദീപക് ശിവദാസ് സംവിധാനം ചെയ്യ്ത ചിത്രമാണ് ജൂലി 2. നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി ടു. ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ ഹീറോയിനായി മാറുന്നതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നതും ദീപക് തന്നെയാണ്.
ബോളിവുഡില്‍ റായ് ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന് വേണ്ടി താരം വലിയ രീതിയില്‍ ബോഡി ഔട്ട് ഫിറ്റ് നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റായ് ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമര്‍ പ്രകടനമാവും ചിത്രത്തിലേത്. വിജു ഷായാണ് സംഗീതം. ദുബൈ, മുബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.
** Note :
കുറിപ്പ്: ജൂലി 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.