ജാംസ് ഫിലിം ഹൗസിന്റെ ബാനറിൽ ഇര്‍ഷാദ് ഹമീദ് സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കന്‍ പെണ്ണ്.മനുഷ്യസമൂഹം ഏറ്റവുമധികം ഭയക്കുന്ന മഹാവിപത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.തുളസി സുന്ദരി എന്ന പെൺകുട്ടിയുടെ ജീവിതയാത്രയില്‍, കടന്നുവരുന്ന മൂന്ന് പുരുഷന്മാര്‍ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം.
വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇര്‍ഷാദ്, സോനനായര്‍, അജയഘോഷ്, അഞ്ജലി നായര്‍, ഐശ്വര്യ, നിന്‍സി സേവ്യര്‍, ആറ്റുകാല്‍ തമ്പി, മനീഷ ജയ്‌സിംഗ്, സുമേഷ് തച്ചനാടന്‍, രഞ്ജിത്ത് തോന്നയ്ക്കല്‍, അനില്‍ കൂവളശ്ശേരി, ശ്യാം ചാത്തന്നൂര്‍, വിനോദ് നമ്പൂതിരി ചങ്ങനാശ്ശേരി, മനു ചിറയിന്‍കീഴ്, ഷാജി തോന്നയ്ക്കല്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
ഹാരിസ് അബ്ദുള്ള ഛായാഗ്രഹണവും ബാബുരാജ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.- രാജീവ് ആലുങ്കല്‍, എസ്.എസ്. ബിജു, വിജയന്‍ വേളമാനൂര്‍ എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ, ബിനു ചാത്തനൂര്‍ എന്നിവര്‍ സംഗീതം നല്‍കുന്നു.ജി. വേണുഗോപാല്‍, ജാസിഗിഫ്റ്റ്, സരിത രാജീവ്, അര്‍ച്ചന പ്രകാശ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ഒരു വടക്കന്‍ പെണ്ണ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.