ഡോണ്‍ മാക്‌സ് സംവിധാനം ചെയ്ത ചിത്രമാണ് പത്ത് കല്‍പനകള്‍. മീര ജാസ്മിന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മീര ജാസ്മിന്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് എത്തുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ മീര ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പൊലീസ് വേഷത്തിലെത്തുന്നത് എന്നൊരു പ്രത്യേകതയുണ്ട്.
മീര ജാസ്മിനെ കൂടാതെ കനിഹയും ചിത്രത്തില്‍ നായികാ തുല്യ വേഷത്തിലെത്തുന്നു. അനൂപ് മേനോനാണ് നായക വേഷത്തിലെത്തുന്നത്. ഫോറസ്റ്റ് ഓഫീസറായ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിയ്ക്കുന്നത്. ഇവരെ കൂടാതെ മണിയന്‍പിള്ള രാജു, ജോജു ജോര്‍ജ്ജ്, ഋഥ്വിക, തമ്പി ആന്റെണി, കവിതാ നായര്‍, സ്വാമി, സേതുലക്ഷ്മി, കുളപ്പുളി ലീല, ജോസുട്ടി, ബിനു അടിമാലി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഡോണ്‍ മാക്‌സിന്റെതാണ് കഥയും തിരക്കഥയും.
** Note :
കുറിപ്പ്: പത്ത് കല്‍പനകള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.