സുകുമാര്‍ സംവിധാനം ചെയ്ത് 2011ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രമായ 100% ലവ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് 100%കാതല്‍. ഒരു കുടുംബത്തിനകത്ത് രണ്ടു കസിന്‍സ് തമ്മില്‍ നടക്കുന്ന രസകരമായ ലവ് സ്‌റ്റോറിയാണ് ചിത്രം അവതരിപ്പിക്കുന്നത്. നാഗ ചൈതന്യ, തമന്ന, എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തമിഴില്‍ നാഗ ചൈതന്യയുടെ കഥാപാത്രത്തെ ജി വി പ്രകാശും തമന്നയുടെ കഥാപാത്രത്തെ ശാലിനി പാണ്ഡെയുമാണ് അവതരിപ്പിക്കുന്നത്. എം എം ചന്ദ്രമൗലിയാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ജി വിപ്രകാശ് തന്നെയാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. സതീഷ്, ശിവാനി പട്ടേല്‍, നാസര്‍, ജയചിത്ര, മനോബാല തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ക്രിയേറ്റീവ് സിനിമാസ് എന്‍ വൈ,എന്‍ജെ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
** Note :
കുറിപ്പ്: 100% കാതല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.