സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 101 ചോദ്യങ്ങള്‍. ഇന്ദ്രജിത്ത് സുകുമാരന്‍,മിനോണ്‍,ലെന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സെവന്‍ത്ത് പാരഡൈയിസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇറാനിയന്‍ ചിത്രങ്ങളിലെ കഥപറയല്‍ രീതിയോട് സാമ്യമുള്ള ചിത്രം സിദ്ധാര്‍ത്ഥയുടെ കന്നി ചിത്രമാണ്. അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഒരു കുട്ടിയുടെ പരിശ്രമമാണ് കഥാതന്തു. കുട്ടിയിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അവതരിപ്പിയ്ക്കുകയാണ് സംവിധായകന്‍. മജീദ് മജീദി പുലര്‍ത്തി വന്ന തന്ത്രങ്ങള്‍ തന്നെയാണ് സിദ്ധാര്‍ത്ഥും കന്നി ചിത്രത്തില്‍ പയറ്റിയത്.
** Note :
കുറിപ്പ്: 101 ചോദ്യങ്ങള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.