മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ട്വല്‍ത്ത് മാൻ. കെ.ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ട്വല്‍ത്ത് മാന്‍.
അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
എഡിറ്റിങ്ങ് വി.എസ് വിനായക്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. അനില്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. ഇടുക്കിയിലെ കുളമാവ് ആയിരുന്നു പ്രധാന ലൊക്കേഷന്‍. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്.
** Note :
കുറിപ്പ്: ട്വല്‍ത് മാന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.