1921 പുഴ മുതല്‍ പുഴ വരെ കഥ/ സംഭവവിവരണം

    രാമസിംഹന്‍(അലി അക്ബര്‍) സംവിധാനം ചെയ്ത ചിത്രമാണ് 1921 പുഴ മുതല്‍ പുഴ വരെ. മലബാര്‍ കലാപം വിഷയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തലൈവാസല്‍ വിജയ്, ജോയ് മാത്യു,  കോഴിക്കോട് നാരായണന്‍ നായര്‍,  സന്തോഷ്,  ദിനേശ് പണിക്കര്‍,  വിജയ്‌ മേനോൻ,  ആർ.എൽ.വി. രാമകൃഷ്ണൻ,  ഷിബു തിലകൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 

    മലബാര്‍ കലാപം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ തലൈവാസല്‍ വിജയ് ആണ്  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രഖ്യാപനം മുതല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രം കൂടിയാണ് 1921 പുഴ മുതല്‍ പുഴ വരെ. 2021 ഫെബ്രുവരി 20നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ചിത്രീകരണം പൂര്‍ത്തിയായങ്കിലും കേരളത്തില്‍ സിനിമയുടെ പ്രദര്‍ശനം സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് മുംബൈയിലെ ഹയര്‍ കമ്മിറ്റി സിനിമയിലെ ചില സീനുകള്‍ കട്ട് ചെയ്തതിനുശേഷം എ സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു.

    ബിനു എസ് നായര്, സുനില്‍ കണ്ണൂര്‍, പ്രജീഷ് കണ്ണൂര്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. രാമസിംഹന്റെ വരികള്‍ക്ക് ഹരി വേണുഗോപാല്‍, ഡോ.ജഗത് ലാല്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയത്. മമധര്‍മ എന്ന ജനകീയ കൂട്ടായ്മയിലൂടെ പണം സ്വരൂപിച്ചാണ് ചിത്രം നിര്‍മ്മിച്ചത്.
    **Note:Hey! Would you like to share the story of the movie 1921 പുഴ മുതല്‍ പുഴ വരെ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X