കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിച്ച ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്സ്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവന്റെ വേഷത്തിലെത്തുകയാണ്. ഇത് നാലാമത്തെ തവണയാണ് മേജര്‍ മഹാന്‍ദേവന്റെ വേഷത്തില്‍ വരുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.
സിദ്ധാര്‍ഥ് വിപിനും, രാഹുല്‍ സുബ്രമണ്യവും, നജിം അര്‍ഷാദും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മുന്‍ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ 1971 ബിയോണ്ട് ബോര്‍ഡേഴ്സില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് എത്തുന്നത്. മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ അച്ഛന്‍ മേജര്‍ സഹദേവനായും. തെലുങ്ക് താരം അല്ലു സിരീഷ്, സമുദ്രക്കനി, നിക്കി ഗല്‍റാണി, അരുണോദയ് സിംഗ്, സൈജു കുറുപ്പ്, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അല്ലു സിരീഷിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ഇവര്‍ക്ക് പുറമെ ഉത്തരേന്ത്യയില്‍ നിന്നും ടലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ സോയ സയ്യദ് പുതുമുഖമായെത്തുന്നു. പാകിസ്താനിലെ ഒരു ഡോക്ടറുടെ വേഷത്തിലാണ് സോയ ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ഫ്‌ലാഷ്് ബാക്കിലാണ് സോയയുടെ വേഷം. നിക്കി ഗല്‍റാണി അല്ലു സീരിഷിന്റെ പ്രണയിനിയുടെ വേഷത്തിലാണ് എത്തുന്നത്.
** Note :
കുറിപ്പ്: 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.