2018ല്‍ കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 2018 (2018- Everyone is a HERO). ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, നരേന്‍, ലാൽ, തന്‍വി റാം, ഗൗതമി നായര്‍, ശിവദ നായർ, കലൈരാസന്‍, ഷെബിൻ ബെൻസൺ എന്നിവരാണ് മറ്റു താരങ്ങള്‍.
ജൂഡ് ആന്റണിയും അഖില്‍ പി ധര്‍മജനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. തുടക്കത്തില്‍ 2403 ഫീറ്റ് എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍. പിന്നീട് പേര് മാറ്റി 2108 എവരിവണ്‍ ഈസ് എ ഹീറോ എന്നാക്കി മാറ്റുകയായിരുന്നു.
അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും നോബിള്‍ പോള്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റര്‍. പി.കെ പ്രൈം പ്രൊഡക്ഷന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.