കലാലയ ജീവിതവും പ്രണയവും പ്രമേയമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. പ്രിയ പ്രകാശ് വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എഞ്ചിനീയറിങ് കഴിഞ്ഞിറങ്ങുന്ന ഒരു ബാച്ചിലെ രണ്ട് പേരുടെ പ്രണയമാണ് ചിത്രം പറയുന്നത്.
സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറുമാണ് ചിത്രം നിർമിച്ചത്.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ശങ്കര്‍ ശര്‍മ.
** Note :
കുറിപ്പ്: ഫോര്‍ ഇയേഴ്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.