റഹ്മാൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സസ്പെൻസ് സൈക്കോ ത്രില്ലർ ചിത്രമാണ് 7.പ്രമുഖ ഛായാഗ്രാഹകൻ നിസാർ ഷാഫി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷ്ണറുടെ വേഷത്തിലാണ് റഹ്മാൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ തെലുങ്കിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഹവിഷ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആറു നായികമാരാണ് ചിത്രത്തിലുളളത്.നഗരത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പെൺകുട്ടികൾ ഒരു വ്യക്തിയ്ക്കെതിരെ പരാതിയുമായി പോലീസ് കമ്മീഷ്ണറുടെ മുന്നിൽ എത്തുന്നു. ഇയാൾ തന്നെയാണോ യഥാർഥ കുറ്റവാളി, എന്തിന് വേണ്ടി, ആരാണ് യഥാർഥ കുറ്റവാളി എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള പോലീസ് കമ്മീഷ്ണർ വിജയ് പ്രകാശിന്റെ യാത്രയും ഒടുവിൽ കണ്ടെത്തുന്ന സത്യങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.
ഹവിഷിനെ കൂടാതെ റെജീന കസാന്ദ്ര, നന്ഗിത ശ്വേത, അദിതി ആര്യ, അനീഷ് അംബ്രോസ്,
പൂജിത പൊന്നാട, തൃദാ ചൗധരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.. ചൈതൻ ഭരദ്വജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മയും ജവഹർ ജക്കം ചേർന്നാണ്.
** Note :
കുറിപ്പ്: സെവന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.