ആര്യ ബാബുവിനെ നായികയാക്കി നിതിന്‍ തോമസ് കുരിശിങ്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് 90:00 മിനിറ്റ്സ്. സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ കുമാര്‍, ശ്രീറാം രാമചന്ദ്രന്‍, ബേബി ഐസ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
നിതിന്‍ തോമസ്, ഷിബു മുരളി, മിജോ ജോസഫ് എന്നിരാണ് കഥയും തിരക്കഥും എഴുതിയത്. പ്രമോദ് ഒടയാഞ്ചല്‍ എഡിറ്റിങ്ങും ഛായാഗ്രഹണം സൈനുല്‍ ആബിദും നിര്‍വ്വഹിച്ചിരിക്കുന്നു. ഫീനിക്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗാഡ്വിന്‍ മൈക്കിള്‍, ഷിബു മുരളി, റോംസൺ തോമസ് കുരിശിങ്കൽ, മിജോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: 90:00 മിനിറ്റ്സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.