മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ആദി.
ചില കള്ളങ്ങള്‍ മാരകമായേക്കും എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രണയത്തിന് പ്രാധാന്യമില്ലാത്ത ചിത്രമായതിനാല്‍ ആദിയില്‍ നായികയ്ക്ക് അത്ര പ്രാധാന്യമില്ല.
ചിത്രത്തില്‍ പാര്‍ക്കര്‍ അഭ്യാസിയായാണ് പ്രണവ് അഭിനയിക്കുന്നത്. കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചു കയറാനും മതിലുകള്‍ക്ക് മീതെ ചാടി മറയാനുമായി താരപുത്രന്‍ പരിശീലനം നേടിയിട്ടുണ്ട്. ഒരു ചെറുപ്പക്കാരന്‍ ഒരു കൊലപാതകിയെ പിന്തുടരുന്നതും അയാളോട് പ്രതികാരം ചെയ്യുന്നതുമാണ് സിനിമയുടെ കഥ.
പ്രണവിനെകൂടാതെ ഷറഫൂദീന്‍, സിജു വില്‍സണ്‍, ലെന, അനുശ്രീ, അദിതി രവി , നോബി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ വില്ലനായി എത്തുന്നത് പുലിമുരുകനില്‍ ഡാഡി ഗിരിജയായി വേഷമിട്ട ജഗപതി ബാബുവാണ്.
ആദി പൂര്‍ണമായും ഇന്ത്യയില്‍ നിന്നാണ് ചിത്രീകരിക്കുന്നത്. കൊച്ചിയില്‍ ആരംഭിച്ച ആദിയുടെ രണ്ടാംഘട്ട ഷൂട്ടിങ്ങ് ഹൈദരാബാദിലാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് അനില്‍ ജോണ്‍സണാണ്. എഡിറ്റര്‍ ആയൂബ് ഖാനാണ്. വസ്ത്രാലാങ്കാരം ലിന്റ ജീത്തുവാണ്. ആദിയുടെ റിലീസ് 2018ലാണ്. ചിത്രം പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തികഞ്ഞ ഐന്റര്‍ടെയ്‌നറായിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്.
** Note :
കുറിപ്പ്: ആദി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.