ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ആട് 2വിന്റെ മൂന്നാംഭാഗമാണ് ആട് 3. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആട് 2വിന്റെ നൂറാം ദിനാഘോഷ ചടങ്ങുകള്‍ക്കിടയിലാണ് നടന്നത്. ചിത്രം ത്രീഡിയിലായാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയസൂര്യ,വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, സണ്ണി വെയ്ന്‍, വിജയ് ബാബു തുടങ്ങിയ നീണ്ട താരനിരയാണ് മൂന്നാഭാഗത്തിലും ഉണ്ടാവുക.
മനു മഞ്ജിത്ത്, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. ലിജോ പോള്‍ എഡിറ്റിങ്ങും റോണക്‌സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ആട് 3 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.