ആഹാ കഥ/ സംഭവവിവരണം

    വടം വലി പ്രമേയമാക്കി ബിബിന്‍ പോള്‍ സാമുവല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആഹാ. ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിലെ നായകന്‍. യഥാര്‍ത്ഥ സംഭങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളുടെ ജീവിതകഥയാണ് അവതരിപ്പിക്കുന്നത്. റബ്ബര്‍ ടാപ്പിംഗ് ,കാറ്ററിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്ന റസ്സിഗ് കഥാപാത്രങ്ങളെ സൂപ്പര്‍സ്റ്റാറുകളാക്കുന്നത് വടം വലിയാണ്. കോട്ടയം നീളൂര്‍ ഗ്രാമമാണ് ചിത്രത്തിന് ലൊക്കേഷനാവുന്നത്.

    കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വടംവലി ടീമുകളില്‍ ഒന്നാണ് നീളൂരിലെ ആഹാ വടംവലി ക്ലബ്. തൊണ്ണൂറുകളില്‍ സ്ഥാപിക്കപ്പെട്ട ആഹാ ടീം അതുവരെ പങ്കെടുത്ത 73 കളികളില്‍ 72 എണ്ണത്തിലും വിജയം നേടിയിരുന്നു.ആഹാ ടീമാണ് ഈ ചിത്രത്തിന്റെ പ്രചോദനം. ടാബിത്ത് ചിറയത്തിന്റേതാണ് തിരക്കത.രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഗായിക സയനോരയാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്. കുട്ടന്‍പിള്ളയുടെ ശിവരാത്രിക്കുശേഷം സയനോര സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.പ്രേം അബ്രഹാം ആണ് നിര്‍മ്മാണം.
    **Note:Hey! Would you like to share the story of the movie ആഹാ with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X