നവാഗതനായ സന്ദീപ് അജിത്കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ആകാശത്തിനും ഭൂമിക്കുമിടയില്‍. പീതാംബരനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദാസപ്പന്‍ എന്ന വ്യക്തിയെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ ദാസപ്പന്‍ ജയിലിലാവുന്നു. പിന്നീട് ആറു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പാള്‍ ആയാളുടെ കുടുംബത്തിന് സംഭവിച്ച ദുരിതങ്ങളും ആ നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്. മുസ്തഫയാണ് ദാസപ്പനായി എത്തുന്നത്. ദാസപ്പന്റെ ഭാര്യ കമലയായി അഭിനയിച്ചിരിക്കുന്നത് നീനാ കുറുപ്പാണ്. ഷാനവാസ്, കോഴിക്കോട് ശാരദ, സിനി സിനു, പ്രസീദ, വിനോദ് കോഴിക്കോട്, രമേശ്, ദിനേശ് മഹി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. കലാസംവിധാനം മുരളി ബേപ്പൂര്‍ ആണ്. ജനാര്‍ദ്ദന്‍ ചീക്കിലോട്, മനോജ് മയ്യന്നൂര്‍ എന്നിവരുടെ വരികള്‍ക്ക് വരുണ്‍ രാഘവ്, ഗഫൂര്‍ എം ഖയാം എന്നിവര്‍ സംഗീതം പകരുന്നു.
** Note :
കുറിപ്പ്: ആകാശത്തിനും ഭൂമിക്കുമിടയില്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.