നവാഗതനായ ഗണേഷ് രാജ് ആണ് ആനന്ദം സംവിധാനം ചെയ്തിരിക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതെല്ലാം പുതുമുഖങ്ങളാണ്.
വൈശാഖ് നായര്‍, അന്നു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി മഹാജന്‍കട്ടി, റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. ജോയ്, ഹംപി, കൊച്ചി, മൈസൂര്‍ അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ചിത്രീകരണം.
ഒരു എഞ്ചിനീയറിംങ് കോളേജ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിലെ കഥ പുരോഗമിക്കുന്നത്. കോളേജില്‍ നിന്ന് നാല് ദിവസത്തെ ടൂറിന് (ഇന്‍ഡസ്ട്രിയല്‍ വിസിറ്റിംഗ്) പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ആനന്ദത്തിന്റെ പ്രമേയം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ 7 പേരും ഒരേ ക്ലാസ്സിലാണ്, അവര്‍ക്കിടയിലെ രസകരവും ഗൗരവവും ആയ സൗഹൃദ കാഴ്ചയാണ് ഈ സിനിമ . 6.45 ലക്ഷം രൂപയാണ് ചിത്രത്തിന് ആദ്യദിവസം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ലഭിച്ചത്.
** Note :
കുറിപ്പ്: ആനന്ദം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.