ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം പരമാനന്ദം. അനഘ നാരായണനാണ് ചിത്രത്തിലെ നായിക. എം സിന്ധുരാജാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.
ഷറഫുദ്ദീന്‍ ഗിരിഷ് പി.പി എന്ന കഥാപാത്രമായി എത്തുമ്പോള്‍ ദിവാകര കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ബൈജു, സാദിഖ്, സിനോയ് വര്‍ഗീസ്, നിഷ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മനോജ് പിള്ളയാണ് ചിത്രത്തിന്റെ ക്യാമറമാന്‍. എഡിറ്റിങ്ങ് വി സാജന്‍. സപ്ത തരംഗ് ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ് - 2022 ഡിസംബര്‍ 23
ഒടിടി റിലീസ് - 2023 ജനുവരി 26 - മനോരമ മാക്‌സ്
** Note :
കുറിപ്പ്: ആനന്ദം പരമാനന്ദം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.