ഓലപീപ്പി എന്ന ചിത്രത്തിനുശേഷം ക്രിഷ് കൈമള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഷിഖ് വന്ന ദിവസം. പ്രിയ മണി, നാസര്‍ ലത്തീഫ്, മാസ്റ്റര്‍ ദ്രുപത്, ബേബി പ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. യഥാര്‍ത്ഥ ജീവിത പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷൈനി എന്ന കഥാപാത്രത്തെയാണ് പ്രിയ മണി അവതരിപ്പിക്കുന്നത്. മാത്യു പുളിക്കനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. കലാഭവന്‍ ഹനീഫ്, കലാശാല ബാബു, അന്‍സര്‍, മന്‍രാജ്, ശ്രീഹരി, ജയന്‍ കെ നാണപ്പന്‍, അംബി മോഹന്‍, മാസ്റ്റര്‍ ഇക്ബാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പീനട്ട് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നടന്‍ നാസര്‍ ലത്തീഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ആഷിഖ് വന്ന ദിവസം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.