അഭിയുടെ കഥ അനുവിന്റെയും കഥ
ടൊവീനോ തോമസിനെ നായകനാക്കി ബി ആര്‍ വിജയലക്ഷ്മി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് അഭിയുടെ കഥ അനുവിന്റെയും. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ചിത്രത്തില്‍ പിയ ബാജ്‌പേയാണ് നായിക. ടൊവീനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. പ്രണയകഥയാണ് ചിത്രം പറയുന്നത്. അതിസമ്പന്നമായ കുടുംബത്തില്‍ ജനിച്ചയാളാണ് ടൊവീനോ അവതരിപ്പിക്കുന്ന ആഭി എന്ന കഥാപാത്രം. സോഫ്‌റ്റ് വെയര്‍ എന്‍ജീനിയറാണ് അഭി. ബ്ലോഗ് എഴുത്തുകാരിയായ അനു എന്ന കഥാപാത്രത്തെയാണ് പിയ അവതരിപ്പിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലുമാണ് പിയ ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. തമിഴ് താരങ്ങളായ സുഹാസിനി, പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
** Note : Hello! Would you like to share the storyline of the movie അഭിയുടെ കഥ അനുവിന്റെയും or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications