ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അച്ഛനുറങ്ങാത്ത വീട്.സൂര്യനെല്ലി പെണ്‍വാണിഭക്കേയസിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ സലീംകുമാര്‍,പൃഥ്വിരാജ്,മുരളി,മുക്ത ജോര്‍ജ്ജ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.തുച്ഛ വരുമാനക്കാരനായ സർക്കാർ ജീവനക്കാരൻ സാമുവലിനെയാണ് സലീം കുമാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹിന്ദു സമുദായാംഗമായിരുന്ന പ്രഭാകരൻ കോളേജ് വിദ്യാഭ്യാസ കാലത്ത് പ്രണയിച്ച ലില്ലിക്കുട്ടി എന്ന പെന്തക്കോസ്ത് വിശ്വാസിയായ പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനുവേണ്ടി മതം മാറി സാമുവൽ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ലില്ലിക്കുട്ടിയുടെ അകാല മരണത്തെ തുടർന്ന് തുടർന്ന് സാമുവൽ മൂന്നു പെൺ മക്കളുമായി ഹൈറേഞ്ചിലേക്ക് താമസം മാറ്റുന്നു.സ്കൂൾ വിദ്യാർത്ഥിനിയായ ഇളയമകൾ ലിസിയാമ്മയിലാണ് (മുക്ത) സാമുവലിന്റെ പ്രതീക്ഷയത്രയും. പരീക്ഷയിൽ തോറ്റതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ വിമുഖത കാട്ടുന്ന ലിസിയാമ്മയെ നാട്ടിലെ ബസുടമയുടെ മകൻ വശീകരിച്ച് വലയിൽ വീഴ്ത്തുന്നു. വൈകാതെ ലിസിയാമ്മ പെൺവാണിഭ സംഘത്തിന്റെ വലയിൽ അകപ്പെടുന്നു. ഇതേത്തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളാണ് ചിത്രത്തിന്റെ ഉള്ളടക്കം.
** Note :
കുറിപ്പ്: അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.