അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകന്‍ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിനാശം വെള്ളപൊക്കം. പുതുമുഖങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.ലിബര്‍ട്ടി എന്നു പേരുള്ള ആ സ്‌കുളിലെ മൂന്നുനാലു വിദ്യാര്‍ത്ഥികളിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്.അടി കപ്യാരെ കൂട്ടമണി പോലെ ഹാസ്യചിത്രമായിരിക്കും അടിനാശം വെള്ളപൊക്കം എന്ന ചിത്രം.അടി കപ്യാരെ കൂട്ടമണി തമിഴില്‍ ചെയ്യാനിരുന്ന ജോണ്‍ വര്‍ഗീസ് ആ പ്രൊജക്ട് തല്‍ക്കാലം വേണ്ടെന്നു വച്ചാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
** Note :
കുറിപ്പ്: അടിനാശം വെള്ളപൊക്കം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.