പ്രശസ്ത പരസ്യചിത്രസംവിധായകനായ കെ കെ മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അടുക്കളയില്‍ പണിയുണ്ട്.സുഗുണ കെ മേനോന്‍ ആണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.കുടുംബകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ടെലിവിഷന്‍ താരങ്ങളായ രാഹുല്‍,നിത്യ റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍,വിനയ്പ്രസാദ്,സജിതബേട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രവീണ്‍ ഫിലോമോന്‍ ഛായാഗ്രഹണവും എബ്രഹാം ലിങ്കണ്‍ വാര്‍ത്താ വിതരണം നിര്‍വ്വഹിക്കുന്നു.മനേഷ് രവീന്ദ്രന്റെ വരികള്‍ക്ക് സംഗീത സജിത്താണ് സംഗീതം നല്‍കിയിരിക്കുന്നത്.പോറസ് ഫിലിംസിന്റെ ബാനറില്‍ പ്രേം കല്ലാട്ടാണ് ചിത്രം നിര്‍മിക്കുന്നത്.ചെന്നൈ,ദുബായ്,കണ്ണൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്.
** Note :
കുറിപ്പ്: അടുക്കളയില്‍ പണിയുണ്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.