മികച്ച ഡോക്യുമെന്റിക്ക് ദേശീയ പുരസ്‌ക്കാരം നേടിയ സഞ്ജു സുരന്ദ്രേന്‍ സംവിധാനം ചെയ്ത ഫീച്ചര്‍ സിനിമയാണ് ഏദന്‍.പ്രശസ്ത ചെറുകഥാകൃത്ത് എസ് ഹരീഷിന്റെ ചപ്പാത്തിലെ കൊലപാതകം,മാന്ത്രികവാല്‍,നിര്യാതരായി എന്നീ മൂന്ന് കഥകളാണ് ചിത്രത്തിന് അടിസ്ഥാനം. കോട്ടയത്തിന്റെ മൂന്ന് ഭൂപ്രകൃതിയിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്.അഭിലാഷ് നായര്‍,നന്ദിനി ശ്രീ, ജോര്‍ജ് കുര്യന്‍,ജോജോ ജോര്‍ജ്, രാഹുല്‍ പ്രതാപ്,പിഎം യേശുദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും പുതുമുഖങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ആജ് ഫിലിംസിന്റെ ബാനറില്‍ മുംബൈ മലയാളിയായ മുരളി മാട്ടുമ്മലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളകളില്‍ (ഐഎഫ്എഫ്‌കെ) മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപെട്ടിരുന്നു.
** Note :
കുറിപ്പ്: ഏദന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.