തെലുങ്ക് യുവതാരം അഖില്‍ അക്കിനേനിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഏജന്റ്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആക്ഷന്‍ ത്രില്ലറാണ്. കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതുമുഖം സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക.
ഹിപ്പോപ്പ് തമിഴ സംഗീത സംവിധാനവും രാകുല്‍ ഹെരിയന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. നവീന്‍ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. ഡല്‍ഹി, ഹൈദരാബാദ്, ഹംഗറി എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എ.കെ എന്റര്‍ടൈയ്ന്‍മെന്‍സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബഹ്മം സുങ്കരയാണ് ചിത്രം നിര്‍മ്മിച്ചത്.
തെലുങ്ക്, ഹിന്ദി, കന്നട, തമിഴ്, മലയാളം എന്നീ ഭാഷകളിലായി 2023 ഏപ്രില്‍ 28നായിരുന്നു ചിത്രത്തിന്റെ റിലീസ്. യൂലിന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.
** Note :
കുറിപ്പ്: ഏജന്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.