കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആഗ്നേയം. ജോണ്‍ സഖറിയയുടേതാണ് കഥ.ജയറാം, സിദ്ദിക്ക്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എം ഡി രാജേന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷാണ് സംഗീതം നല്‍കിയത്.
കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.മധു, സുനിത, മുകേഷ്, മാള അരവിന്ദന്‍,ഗൗതമി, മാതു, ശങ്കരാടി,തിലകന്‍, സുകുമാരി, ഇന്നസെന്റ്, തിലകന്‍, സുകുമാരി, വിജയരാഘവന്‍,മാമുക്കോയ, ഇന്ദ്രന്‍സ്, ജഗന്നാഥ വര്‍മ്മ, ജോസ് പെല്ലിശ്ശേരി,ശിവജി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ പി നമ്പ്യാതിരി ഛായാഗ്രഹണവും ജി മുരളി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. അമലചിത്രയുടെ ബാനറില്‍ ഇഗ്നേഷ്യസ് ഇല്ലിമൂട്ടിലാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ആഗ്നേയം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.