സുദേവന്‍ പെരിങ്ങോട് സംവിധാനം ചെയ്ത ആന്തോളജി വിഭാഗത്തില്‍പെട്ട ചിത്രമാണ് അകത്തോ പുറത്തോ.പാവ, വൃദ്ധന്‍, അവള്‍, മത്സ്യം എന്നീ ചെറു ചിത്രങ്ങള്‍ ചേര്‍ന്നതാണ് ചിത്രം.സുനിത ദിനേശ്, അച്ചുതാനന്ദന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രാജേഷ് ദാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.സാദിഖ് തൃത്താല, പ്രതാപ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.ചമയം സുന്ദരന്‍ ചെട്ടിപ്പടിയും കെ.ആര്‍ മിഥുനും നിധീഷ് ലോഹിതാക്ഷനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.ലാല്‍ കക്കാട്ടരി ആണ് ചിത്രത്തിന്റെ നിശ്ചലഛായാഗ്രഹണം നിര്‍വ്വഹിച്ചത്.പ്രെയ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
** Note :
കുറിപ്പ്: അകത്തോ പുറത്തോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.